Thursday, October 23, 2008

ഉപമ

വൃക്ഷ, മാകാശം,പക്ഷി,
മുൾപൊന്ത, പുല്ലിൻനാമ്പ്,
മത്സ്യങ്ങൾ, വല, ഉപ്പ്,
സമുദ്രം, മണൽത്തരി;

തിരികെച്ചെല്ലും പുത്രൻ
കൊണ്ട സ്നേഹവും, കണ്ണീർ
പുരളും കുഞ്ഞിക്കാശും,
അപ്പവും വീഞ്ഞും മണ്ണും.

ബദ്ധജീവിതം നീട്ടും
ഉപമാനങ്ങൾ നിന്നിൽ
മുക്തജീവിതമാകു -
മുപമേയത്താൽ ദീപ്തം.

പിന്നെ നീ വരിച്ചെത്ര
ലളിതം, രൂപാതീതം,
വഹ്നിയാൽകുന്നിൻമേലേ
നിത്യമാമുപമാനം;
നിന്ദിതർ, ഉപമേയധാരയായ് ഉയിർത്തേറ്റു
പങ്കുവയ്ക്കുവാൻ, വാക്കുമപ്പവുമാകാശവും.


സമകാലീന കവിത 1995

2 comments:

Bijuchandran said...

Nannayirikkunnu....
Puthiya postinginai kathirikkunnu..

പി. മധു said...

നന്ദി ശ്രീ ബിജുചന്ദ്രൻ...