1957 ജനുവരി 31-ന് കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ജനിച്ചു.
പൊൻകുന്നം എസ്.ഡി.യു.പി. സ്കൂൾ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹൈസ്കൂൾ, തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.
1982 മുതൽ 2003 വരെ തപാൽ വകുപ്പിൽ ജോലി ചെയ്തു.
ഇപ്പോൾ എഴുത്തും വായനയും,വായനശാല പ്രവർത്തനങ്ങളുമായി കഴിയുന്നു.
1997-ൽ ആശ്രയ ബാലസാഹിത്യ അവാർഡ്, 1998-ൽ തനിമ കവിത അവാർഡ്, 1999-ൽ ഗായത്രി സമ്മാനം, 2001-ൽ പൂന്താനം അവാർഡ്, 2004-ൽ വെണ്ണിക്കുളം കവിതാ അവാർഡ്, വെണ്മണി പുരസ്കാരം, 2006-ൽ മൂലൂർ അവാർഡ്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
കവിവഴി, ഓർമ്മക്കുന്ന്, നവദളപത്മം എന്നിവ പ്രസിദ്ധീകരിച്ച കൃതികൾ.
No comments:
Post a Comment